കൊട്ടാരക്കര: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ കൊല്ലം ജില്ലാ കൺവെൻഷൻ കൊല്ലത്ത് നടന്നു. തുച്ഛമായ വരുമാനത്തിൽ ജോലി ചെയ്യുന്ന പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകണമെന്ന് മുൻ കേന്ദ്ര മന്ത്രി കൊടിക്കുന്നിൽ സുരേഷ് എം. പി. ദൃശ്യ ഓൺലൈൻ , പ്രാദേശിക പത്ര പ്രവർത്തകരുടെ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ കൊല്ലം ജില്ലാ കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യ ധാര മാധ്യമങ്ങളെ പോലെ തന്നെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന മാധ്യമങ്ങളായി ഓൺലൈൻ മീഡിയകൾ മാറിയിട്ടുണ്ടെന്നും മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിലേക്ക് എത്തിക്കുവാൻ ജെ.എം.എ പോലുള്ള സംഘടനകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
കൊട്ടാരക്കര നാസ്‌കോ കോൺഫറൻസ് ഹാളിൽ നടന്ന കൺവെൻഷനിൽ ജെഎംഎ ജില്ലാ ജോയിന്റ് സെക്രട്ടറി ഷിജു പടിഞ്ഞാറ്റിൻകര അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര നഗരസഭാ ചെയർപേഴ്‌സൺ എ.ഷാജു, ഡെപ്യൂട്ടി കളക്ടർ ബി. അനിൽ കുമാർ എന്നിവർ മുഖ്യ അതിഥികളായി ചടങ്ങിൽ പങ്കെടുത്തു. മുതിർന്ന മാധ്യമ പ്രവർത്ത കരായ കെ.ശശികുമാർ (കേരളകൗമുദി), ആർ. പി സുകുമാരൻ നായർ(മാതൃഭൂമി), മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച എ എസ് ഐ ആഷിർ കോഹൂർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. സംസ്‌ഥാന പ്രസിഡന്റ് വൈശാഖ് സുരേഷ് മുഖ്യപ്രഭാഷണം നടത്തി, ജില്ലാ പ്രസിഡന്റ് ഷിബു കൂട്ടുംവാതു ക്കൽ ,ജില്ലാ ജോയിന്റ് സെക്രട്ടറി ഷജീർ,വൈസ് പ്രസിഡന്റ് ബിബിൻ ജോസ് ,ജില്ലാ കോർഡിനേറ്റർ അനിൽ എന്നിവർ സംസാരിച്ചു.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.